നിയന്ത്രണംവിട്ട തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസ്…നിരവധി വാഹനങ്ങൾ ഇടിച്ചു തകര്‍ത്തു….



വെള്ളറട ( തിരുവന്തപുരം )  : നിയന്ത്രണംവിട്ട തമിഴ്‌നാട് കോര്‍പ്പറേഷന്‍ ബസ് റോഡ് വക്കില്‍ ഉണ്ടായിരുന്ന ബൈക്കും കാറും ഇടിച്ച് തകര്‍ത്ത് നിന്നു. ബസ് ഡ്രൈവർ രോഗംമൂലം ബോധരഹിതനായതാണ് കാരണമെന്നും ഉടന്‍തന്നെ ആശുപത്രി യില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. ഇടയ്ക്കോട് സ്വദേശിയായ ഡ്രൈവര്‍രാജനെ(50)യാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ആനപ്പാറ ജംഗ്ഷന് സമീപത്ത് വച്ചായിരുന്നു അപകടം. ആറുകാണിയില്‍ നിന്ന് മാര്‍ത്താണ്ഡത്തേയ്ക്ക് പോകുകയായിരുന്ന ടി എന്‍ 74- 1915 തമിഴ്‌നാട് ബസ്സാണ് ബൈക്കും കാറും തകര്‍ത്തത്. കെ എല്‍ 19- 7995 പള്‍സര്‍ ബൈക്ക് പൂര്‍ണമായും കാറിനടിയിലായി തകര്‍ന്നു. കെഎല്‍ 19 കെ 8195 കാറിനെ ഇടിച്ച് ദിശ മാറ്റിയ നിലയിലാക്കിയ ശേഷമാണ് ബസ് നിന്നത്. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ അവിടെ ഇല്ലായിരുന്നു വെങ്കില്‍ ബസ് നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് പതിക്കുമായിരുന്നു. ആനപ്പാറ റസല്‍ ഭവനില്‍ ഫിലിപ്പിന്റേതാണ് ബൈക്ക്. ആനപ്പാറ റോഡരികത്ത് വീട്ടില്‍ ടാര്‍സന്റേതാണ് കാര്‍. പോലീസ് എത്തി അപകടത്തില്‍പ്പെട്ട കാറും ബൈക്കും നീക്കം ചെയ്ത ശേഷം ബസ്സിനെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ചിത്രം.ആനപ്പാറ ജംഗ്ഷന്‍ സമീപം നിയന്ത്രണവിട്ട തമിഴ്‌നാട് കോര്‍പ്പറേഷന്‍ ബസ് ബൈക്കും കാറും തകര്‍ത്ത നിലയില്‍.
Previous Post Next Post