സംഭവിച്ചത്. സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു. ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.
തുടർന്ന് ഇന്നലെ ഉച്ചവരെ ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർത്തിയത്. മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ച ശേഷംഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ ട്രെയിനുകൾ കടത്തി വിട്ടു.