സ്വർണ്ണവിലയിൽ ഇടിവ്… പാമ്പാടി ഇഞ്ചക്കാട്ട് ജൂവൽ പാലസിലെ ഇന്നത്തെ സ്വർണ്ണവില അറിയാം



തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയര്ന്നിരുന്നു. ഇന്ന് പവന് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്.

ഇന്നലെ പവന് 280 രൂപയാണ് ഉയർന്നത്. ഒരു മാസത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിലയാണ് ഇന്നലെ വ്യാപാരം നടന്നത്. ഇന്ന് വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. വിപണിയിൽ ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയർന്നിരുന്നു. ഒരു രൂപയാണ് വർധിച്ചത്. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ്.
Previous Post Next Post