പിറവത്ത് അയൽവാസിയുടെ നാല് മാസം ഗർഭിണിയായ പശുവിനെ വെട്ടിക്കൊന്നു; പ്രതി അറസ്റ്റിൽ


എറണാകുളം പിറവത്ത് അയൽവാസിയുടെ പശുവിനെ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. നാല് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് പിറവം ഇടക്കാട്ടുവയൽ സ്വദേശി രാജു വെട്ടിക്കൊന്നത്. ഇയാളുടെ അയൽവാസിയായ മനോജിന്റെ പശുവിനെയാണ് കൊലപ്പെടുത്തിയത്
കോടാലി കൊണ്ടാണ് രാജു പശുവിനെ വെട്ടിയത്. ആക്രമണം തടയാനെത്തിയ മനോജിന്റെ ഭാര്യക്കും മകനും പരുക്കേറ്റിട്ടുണ്ട്. മൂന്ന് പശുക്കളും മൂന്ന് കിടാങ്ങളുമാണ് തൊഴുത്തിലുണ്ടായിരുന്നത്. കഴുത്തിന് സാരമായി പരുക്കേറ്റ മറ്റൊരു പശുവിനും കിടാങ്ങൾക്കും കുറച്ചധികം നാൾ പ്രത്യേക പരിചരണം നൽകേണ്ടി വരും
മനോജിന്റെ പശുത്തൊഴുത്തിലെ മാലിന്യം തന്റെ കിണറ്റിലേക്ക് ഒഴുകിയെത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം. രാജു നേത്തെ പഞ്ചായത്തിനും കലക്ടർക്കും പരാതി നൽകിയിരുന്നു.
Previous Post Next Post