പാപ്പനംകോട് തീപിടുത്തം..മരിച്ചത് ദമ്പതികൾ..കൊലപാതകം…


തിരുവനന്തപുരം പാപ്പനംകോട് ഇൻഷുറൻസ് കമ്പനിയുടെ ഓഫീസിലെ തീപിടുത്തത്തിൽ മരിച്ചത് ദമ്പതികളെന്ന് പൊലീസ്.ഏജൻസിയിലെ ജീവനക്കാരി വൈഷ്ണ( 34)യും ഭർത്താവ് ബിനുവുമാണ് മരിച്ചത്.വൈഷ്‌ണക്ക് കുത്തേറ്റതായി സംശയവും ഉണ്ട്.ഓഫീസിനുള്ളിൽ നിന്നും ഒരു കത്തി കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.വൈഷ്ണയെ കുത്തിയ ശേഷം ഭർത്താവ് ഓഫീസിന് തീയിട്ടതായാണ് സംശയം.

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഏജൻസിയിൽ അപകടമുണ്ടായത്. തിരുവനന്തപുരം സബ് കളക്ടറുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.


Previous Post Next Post