നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ വീടിനുമുന്നിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതായി റിപ്പോർട്ട്.വിരട്ടലും വിലപേശലും ഇങ്ങോട്ടു വേണ്ട ഇതു പാർട്ടി വേറെയാണ് എന്ന് എന്നാണ് സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലുള്ള ഫ്ളക്സ് ബോർഡിൽ കുറിച്ചിരിക്കുന്നത്.അതേസമയം തന്നെ പിവി അൻവറിന് അനുകൂലമായ പോസ്റ്ററുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട് .
മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി രംഗത്തെത്തിയതോടെ അന്‍വറിനെ എതിര്‍ത്ത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. അന്‍വറിന്റെ നിലപാട് പാര്‍ട്ടിക്കെതിരാണെന്നും വിഷയം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് പി വി അന്‍വര്‍ മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യനല്ലെന്ന് അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും അതിന് കാരണക്കാരന്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണെന്നും അന്‍വര്‍ ആരോപിച്ചു.