മുംബൈ : കേരളീയ കൾച്ചറൽ സൊസൈറ്റി പൻവേൽ (റായ്ഗഡ്) പതിനാറാമത് ഓണപ്പൂക്കളം പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഒരുക്കി
പൂക്കളം ഒരുക്കുന്നതിന് മുന്നോടിയായി തലേ ദിവസം രാത്രി 9 മണിക്ക് ഒരുക്കങ്ങൾ ആരംഭിച്ചു രാവിലെ 8 മണിയോട് കൂടി വർണ്ണ വിസ്മയം തീർത്തു കൊണ്ട് പൂക്കളം തയ്യാറാക്കി
ഇന്ന് രാവിലെ 08:30 മണിയോടുകൂടി
പൻവേൽ Ex MLA ബാലറാം പാട്ടിൽ ഉൽഘാടനം നിർവ്വവിച്ചു ,നോർക്ക സെക്രട്ടറി ഷെമീൻ ഖാൻ,സ്റ്റേഷൻ മാനേജർ ഗുപ്ത,ടിക്കറ്റ് ഓഫീസർ നായർ മറ്റ് വിശിഷ്ടഅതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
ശേഷം ഇന്ന് മുതൽ തുടർച്ചയായി മൂന്ന് ദിവസം (15,16,17 എന്നി ദിവസങ്ങളിൽ) പൊതുജനങ്ങൾക്ക് പൂക്കളം കാണുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്
കേരളീയ കൾച്ചർ സൊസൈറ്റി പൻവേൽ,പൻവേൽ റെയിൽവേ സ്റ്റേഷനിൽ ഇട്ട ഏറ്റവും വലിയ പൂക്കളം ആണ് ഇത് പ്രസിഡണ്ട് മനോജ് കുമാർ സെക്രട്ടറി മുരളി നായർ ട്രഷറർ സാജൻ പി ചാണ്ടി കൺവീനർ അനിൽകുമാർ ,മലയാളികളായ മറ്റ് സംഘടനാ പ്രവർത്തകർ എന്നിവരുടെ നീണ് പരിശ്രമായിരുന്നു ഈ പൂക്കളത്തിന് പിന്നിൽ ആയിരം കിലോ പൂക്കൾ ഉപയോഗിച്ചാണ് ഈ പടുകൂറ്റൻ പൂക്കളം തയ്യാറാക്കിരിക്കുന്നത്