സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു…


പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചതായി പരാതി.പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചത്. രാജേഷിന്റെ പരാതിയിൽ ശരൺ ചന്ദ്രനെതിരെ പൊലീസ് കേസെടുത്തു.

ഒരു വിവാഹ സൽക്കാര ചടങ്ങിനിടെയായിരുന്നു സംഭവമുണ്ടായത്. ശരൺ ചന്ദ്രൻ ബിയർ ബോട്ടിൽ കൊണ്ട് രാജേഷിന്റെ തലയടിച്ച് പൊട്ടിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാൽ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.ബിജെപി അം​ഗമായിരുന്നു ശരൺ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലാണ് സിപിഎമ്മിൽ എത്തിയത്. കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ചത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Previous Post Next Post