നടൻ സിദ്ധിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ


നടൻ സിദ്ധിഖ് നിയമത്തെ വെല്ലുവിളിക്കുകയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഉന്നതരുടെ തണലിൽ നിയമത്തെ അംഗീകരിക്കാൻ മടി കാണിച്ച് ഒളിച്ചിരിക്കുകയാണെന്നും സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതുസംബന്ധിച്ച വിവരങ്ങളടക്കം തിങ്കളാഴ്ച സിദ്ധിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ അറിയിക്കാനാണ് തീരുമാനം


ഇതുവരെ സിദ്ധിഖിനെ അറസ്റ്റ് ചെയ്യാനാകാത്തതിൽ ആക്ഷേപമുയരുന്നതിനിടെയാണ് പുതിയ നീക്കം. സമൂഹത്തിൽ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന സിദ്ധിഖിനെ പോലെയുള്ള ഉന്നതർ നിയമത്തെ വെല്ലുവിളിക്കുന്നുവെന്നും ജാമ്യം തള്ളണമെന്നുമാണ് സർക്കാരിന്റെ വാദം.

കൊച്ചിയിൽ ഉന്നതരുടെ സംരക്ഷണയിലാണ് സിദ്ധിഖ് ഉള്ളതെന്നതിന്റെ തെളിവ് ലഭിച്ചെന്നും കോടതിയെ അറിയിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ലുക്ക് ഔട്ട് നോട്ടീസും മറ്റ് സംസ്ഥാനങ്ങളിൽ പരസ്യം നൽകിയതുമുൾപ്പെടെ വിവരങ്ങൾ ധരിപ്പിക്കും.
Previous Post Next Post