കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കൻ്റീനീൽ വീണ്ടും പൂട്ട് വീണു,പ്രഭാതഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന പരാതിയെത്തുടർന്നാണു കാന്റ്റീൻ അടച്ചുപൂട്ടിയത്.


കാഞ്ഞിരപ്പള്ളി - കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കന്റീൻ വിണ്ടും പൂട്ട് വീണു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാൾ കൻ്റീനിൽ നിന്നു വാങ്ങിയ പ്രഭാതഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തിയെന്ന പരാതിയെത്തുടർന്നാണു കന്റ്റീൻ അടച്ചുപൂട്ടിയത്.
വാഴൂർ സ്വദേശി കണ്ടപ്ലാക്കൽ : കെ.ജി.രഘുനാഥനാണ് ആശുപ ത്രി അധികൃതർക്കു പരാതി നൽകിയത്.
 കഴിഞ്ഞ ദിവസം പാഴ്സൽ വാങ്ങിയ പ്രഭാതഭക്ഷണത്തിൽ വണ്ടിനെയും, പാറ്റയെയും കണ്ടെത്തിയെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാന ത്തിൽ ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ചു ഭക്ഷ്യസുര : ക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ ഉച്ചയ്ക്കു നടത്തിയ പരിശോ ധനയെത്തുടർന്നു കന്റ്റീൻ അടച്ചിടാൻ നിർദേശം നൽകി.

കന്റീനിൽ കീടങ്ങളെ നിയന്ത്രിക്കുവാനുള്ള
ക്കാനുള്ള നടപടികൾ
സ്വീകരിച്ച ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കാവൂ എന്നും നിർദേശിച്ചു.

ഏതാനും മാസം മുൻപ് ഇതേ കന്റീനിൽ നിന്നു പാഴ്സൽ നൽകിയ ബിരിയാണിയിൽ പുഴുവി നെ കണ്ടെത്തിയ സംഭവത്തിലും കന്റീൻ അടച്ചുപൂട്ടിയിരുന്നു.

പ്ലാസ്‌റ്റിക് പേപ്പറുകളിൽ പാഴ്സലായി നൽകിയ ഭക്ഷണത്തി ലാണു കീടങ്ങളെ കണ്ടെത്തിയ തെന്നും അതിനാൽ ഇനി മുതൽ പാത്രങ്ങളിൽ മാത്രമേ ഭക്ഷണം പാഴ്സലായി നൽകാവൂ എന്നും നിർദേശം നൽകിയതായും ആശു പത്രി സൂപ്രണ്ട് അറിയിച്ചു.
Previous Post Next Post