ദുബൈയിലേക്കുള്ള വിമാനത്തിൽ പുക…കണ്ടെത്തിയത് യാത്രക്കാർ കയറും മുമ്പ്…
Guruji 0
ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നു. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. വിമാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് പുക കണ്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതാണ്ട് 320 യാത്രക്കാർ ഈ സമയം വിമാനത്തിൽ കയറാനായി ടെർമിനലിലും ലോഞ്ചിലും തയ്യറാവുകയായിരുന്നു.