മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമം…ജീവനക്കാരും കൂട്ടാളിയും അറസ്റ്റിൽ..



തൊടുപുഴ സർവീസ് സഹകരണ ബാങ്കിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ജീവനക്കാരനും കൂട്ടാളിയും അറസ്റ്റിൽ. ബാങ്കിലെ പ്യൂൺ ദേവജിത്ത്, കൂട്ടാളി സേവി എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ചെക്ക് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിക്കാനായിരുന്നു ശ്രമം. തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ട ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്കിന് പണം നഷ്ടമായിട്ടില്ലെന്നും ദേവജിത്തിനെ ഉടൻ തന്നെ സസ്പെൻഡ് ചെയ്തെന്നും ബാങ്ക് ഭരണസമിതി പ്രസിഡന്‍റ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ബാങ്കിൽ നിന്ന് ജീവനക്കാരനായ ദേവജിത്ത് ചെക്ക് തന്ത്രപൂര്‍വം മോഷ്ടിക്കുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് ഈ ചെക്ക് ഉപയോഗിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
Previous Post Next Post