ഓണാഘോഷങ്ങളില്‍ ആശങ്ക വേണ്ട'; മാറ്റിവച്ചത് സര്‍ക്കാര്‍ നടത്തുന്ന ആഘോഷ പരിപാടികള്‍ മാത്രമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം : ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

സര്‍ക്കാര്‍ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്. എന്നാല്‍ ഓണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഒഴിവായി പോകുമോ എന്നുള്ള വലിയ ആശങ്ക ആ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. 

സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചതെന്നും മറ്റു പരിപാടികള്‍ നടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മലയാളിയുടെ നിത്യജീവിതമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സമഗ്രമായി ഇടപെടുന്ന ഒന്നാണ് കേരളത്തിലെ ഓണം. നാടിന്റെ പൊതുവായ മുന്നേറ്റത്തിന് സമഗ്രമായ സംഭാവനയാണ് സഹകരണ രംഗത്ത് നല്‍കാന്‍ കഴിയുന്നത്. 

ഉത്സവാഘോഷങ്ങളില്‍ വിപണിയില്‍ ഇടപ്പെട്ടുകൊണ്ട് വിലക്കയറ്റത്തില്‍ ആശ്വാസമാകുകയാണ്. വലിയതോതില്‍ നേരത്തെ മുതല്‍ തന്നെ ഇടപെടുന്ന രീതിയാണ് സഹകരണ മേഖല സ്വീകരിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി ഈ രീതി കേരളത്തിലുണ്ട്

കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തിലുള്ള 166 ത്രിവേണി സ്‌റ്റോറുകളിലും 24 മൊബൈല്‍ ത്രിവേണി സ്‌റ്റോറുകളിലും ഈ ഓണക്കാലത്ത് നിലവിലുള്ള വിലയില്‍ കുറഞ്ഞ നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും. 

നീതി സ്‌റ്റോറുകള്‍ വഴിയും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്. 1500 ഓണം ചന്തകള്‍ സംസ്ഥാനത്ത് ഒരുങ്ങുന്നുണ്ട്. 13 സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. ഇതിനൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങളും നല്ല വിലക്കുറവില്‍ ലഭിക്കും. കേരളത്തിന്റെ സമസ്ത മേഖലയിലും ഈ ഓണവിപണിയുടെ ഗുണഫലം ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post