ഗ്രീക്ക് കോച്ച് പനാഗിയോറ്റിസ് ഡിംപെറിസിന്റെ തന്ത്രങ്ങളുമായാണ് പഞ്ചാബ് കിരീടത്തിനിറങ്ങുന്നത്. പുതു പരിശീലകരുടെ ആദ്യ ഐഎസ്എല്‍ പോരാട്ടം കൂടിയാണ് പഞ്ചാബ് – ബ്ലാസ്റ്റേഴ്‌സ് മത്സരം. ഇവാന്‍ വുകമനോവിച്ചിന്റെ പകരക്കാരന്‍ മൈക്കൽ സ്റ്റാറേ ബ്ലാസ്റ്റേഴ്‌സിന്റെ വളയം പിടിച്ചുകഴിഞ്ഞു.
പരിശീലക കുപ്പായത്തില്‍ ബ്ലാസ്റ്റേഴ്‌സിനെ തായ്‌ലന്‍ഡിലും ഡ്യൂറന്റ് കപ്പിലും കളിപ്പിച്ച സ്റ്റാറേയ്ക്ക് ടീമില്‍ പരിപൂര്‍ണ വിശ്വാസം. ഗോളടിക്കാനും ഗോളടിപ്പിക്കാനും നായകൻ അഡ്രിയാൻ ലൂണയും ക്വാമി പെപ്രയും അയ്മൻ- അസർ സഹോദരങ്ങളും കെപി രാഹുലുമൊക്കെയായി ഇത്തവണ രണ്ടും കല്പിച്ച് തന്നെയാണ് ബ്ലാസ്റ്റേഴ്സ്.