പാമ്പാടിയിൽ പട്ടാപകൽ കടയിൽ കയറി കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു



✒️ ജോവാൻ മധുമല 

പാമ്പാടി: പാമ്പാടിയിൽ പട്ടാപകൽ കടയിൽ കയറി കടയുടമയെ വെട്ടിപ്പരിക്കേൽപ്പിച്ചു പാമ്പാടി M G M സ്ക്കൂളിന് എതിർവശം പ്രവർത്തിക്കുന്ന. ഫെബിന സൈൻ ബോർഡ് എന്ന സ്ഥാപനത്തിൻ്റെ ഉടമ ഗോപകുമാർ M .B യെയാണ്  കത്തി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചത് 
വെർജിൻ മേരി SHG ലൂർദ് മാതാ ചർച്ച് അരുവിക്കുഴി എന്ന സ്ഥാപനത്തിൻ്റെ സീൽ നിർമ്മിക്കാൻ എത്തിയ 2 പേരാണ് ഗോപനെ അക്രമിച്ചത്  ഇവരുടെ ചിത്രം പാമ്പാടിക്കാരൻ ന്യൂസിന് ലഭിച്ചു  
പന് ഇടതു കൈയ്യിൽ മാരകമായി പരുക്കേറ്റു 4  തുന്നലുകൾ ഉണ്ട്

രാവിലെ 10:30 ഓട് കൂടി ബൈക്കിൽ എത്തിയവരാണ് അക്രമിച്ചത് 
അതേ സമയം പ്രസ്തുത പള്ളി അധികാരികളുമായി പാമ്പാടി വ്യാപാരി വ്യവസായി ഏകോപന സമതി പ്രസിഡൻ്റ് കുര്യൻ സഖറിയ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ സീൽ നിർമ്മിക്കാൻ ആരെയും പള്ളി അധികാരപ്പെടുത്തിയിട്ടില്ല എന്ന് ബോധ്യപ്പെട്ടു

പാമ്പാടി പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു 
അതേസമയം വ്യാപാരികൾക്ക് നേരേ ഉണ്ടാകുന്ന അക്രമണത്തിൽ വ്യാപാരികൾ പ്രതിഷേധം അറിയിച്ചു
Previous Post Next Post