സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയിൽ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അൽ അഹ്സക്ക് സമീപം അപകടത്തിൽപെട്ട് മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിെൻറ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്.