വിദ്യാർഥികളുടെ ‘ഓണാഘോഷം’ അതിര് കടന്നു..ഒടുവിൽ കേസ്…


കോഴിക്കോട് : ഓണാഘാഷത്തിനിടെ അപകടകരമായി വാഹനം ഓടിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത് മോട്ടർ വാഹന വകുപ്പ്. 

ഫറൂഖ് കോളജിലെ വിദ്യാർഥികളാണ് ആഡംബര കാറുകളിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മോട്ടർ വാഹന വകുപ്പ് കേസെടുത്തത് .

 വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
Previous Post Next Post