സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരൻ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയിൽ


കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിലെ ജീവനക്കാരൻ ബസിൽ കയറി വധിക്കാൻ ശ്രമിച്ചതായി പരാതി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ കൊയിലാണ്ടി സ്വദേശി എം നൗഷാദിനെ(46) സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ കണ്ണൂർ മമ്പറം കുണ്ടത്തിൽ പികെ ഷഹീറിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ നിന്നെത്തിയ ബസിലായിരുന്നു ആക്രമണം. നിർത്തിയിട്ട ബസിനുള്ളിൽ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ ഷഹീർ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു

ബസിലുണ്ടായിരുന്ന കണ്ടക്ടർ ഉടനെ ഇടപെട്ടെങ്കിലും പ്രതി പിൻസീറ്റിലുണ്ടായിരുന്ന ജാക്കി ലിവർ എടുത്ത് നൗഷാദിന്റെ തലയ്ക്കടിച്ച് ഓടി രക്ഷപ്പെട്ടു
Previous Post Next Post