മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന വർഷങ്ങളായി കേരളം ആവശ്യപ്പെട്ടത്: മന്ത്രി റോഷി അഗസ്റ്റിൻ




മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കേന്ദ്ര ജലക്കമ്മീഷന്റെ തീരുമാനത്തെ പ്രശംസിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ .

 കേരളത്തിന്റെ ആവശ്യം ന്യായമാണെന്ന് തെളിയിക്കുന്നതാണ് ഈ അനുമതി നൽകൽ. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. 

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് ശ്രദ്ധേയമായ ചുവടുവെപ്പാണെന്നും തമിഴ്നാടിന് വെള്ളം ഉറപ്പ് വരുത്തിക്കൊണ്ട് തന്നെ പുതിയ ഡാമിനായി മുന്നോട്ട് പോകാനാകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.
Previous Post Next Post