കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി മുനമ്പത്ത് വഹാബ് അന്തരിച്ചു…


കരുനാഗപ്പള്ളി: ജില്ലാ പഞ്ചായത്ത് മുന്‍ അംഗവും കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ മുനമ്പത്ത് വഹാബ് (68) അന്തരിച്ചു. മൃതദേഹം രാവിലെ 8 മണി വരെ കൊല്ലകയിലെ വസതിയിലും 9 മണിക്ക് കോണ്‍ഗ്രസ് ഭവനിലും തുടര്‍ന്ന് കോഴിക്കോട് കുടുംബ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് കോഴിക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ബോട്ട് ക്ലബ് പ്രസിഡന്റ്, കോഴിക്കോട് (കരുനാഗപ്പള്ളി) മില്‍മ കോപ്പറേറ്റീവ് സംഘം സ്ഥാപക പ്രസിഡന്റ്, കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗം, കോഴിക്കോട് കയര്‍ സഹകരണം സംഘം പ്രസിഡന്റ്, കോഴിക്കോട് ജമാ അത്ത് കമ്മിറ്റി പരിപാലന സമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

Previous Post Next Post