ക്രിമിനല്‍കേസ്….അടിപിടിക്കിടെ യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു…യുവാവ് കരുതല്‍ തടങ്കലില്‍…



പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മരണ സുബിൻ എന്ന സുബിൻ അലക്സാണ്ടറിനെ തിരുവല്ല പോലീസ് ആറുമാസത്തേക്ക് കരുതൽ തടങ്കലിലാക്കി. കാപ്പ പ്രകാരമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കഴിഞ്ഞമാസം ബാറിൽ അടിപിടി ഉണ്ടാക്കി യുവാവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ച കേസിൽ പിടിയിലായ ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയിരുന്നു. 2018 മുതൽ തിരുവല്ല, കീഴ്‌ വായ്പൂര് പോലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
Previous Post Next Post