കണ്ണൂരിൽ ബ്രാഞ്ച് സമ്മേളനത്തിനിടെ സിപിഐഎം-ആർഎസ്എസ് തർക്കം. കണ്ണൂർ, തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര കെട്ടിടത്തിലായിരുന്നു സമ്മേളനം നടത്തിയത്. ഇത് ചോദ്യം ചെയ്തെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകർ തൊടീക്കളം ബ്രാഞ്ച് സമ്മേളനം തടഞ്ഞു.മലബാർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രമാണ് തൊടീക്കളം ശ്രീ നീലകണ്ഠി ഭഗവതി ക്ഷേത്ര. ക്ഷേത്ര കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന് പിന്നാലെ സമ്മേളനം സിപിഐഎം പ്രവർത്തകന്റെ വീട്ടിലേക്ക് മാറ്റി. ക്ഷേത്ര പരിസരം രാഷ്ട്രീയത്തിന് വേണ്ടി ദുരുപയോഗിക്കുന്നുവെന്ന വിമർശനമാണ് ആർഎസ്എസ് ഉന്നയിച്ചത്.
അതേസമയം കെട്ടിടത്തിൽ ബ്രാഞ്ച് സമ്മേളനം നടത്തിയിട്ടില്ലെന്ന് ലോക്കൽ കമ്മിറ്റി വിശദീകരിച്ചു. ആളുകൾ ഉണ്ടായിരുന്നു എന്നാൽ സമ്മേളനത്തിന്റെ ഭാഗമായുള്ള ഒരുക്കത്തിനായാണ് കെട്ടിടത്തിലേക്ക് പോയതെന്ന് ലോക്കൽ കമ്മിറ്റി പറഞ്ഞു.