10 വയസുകാരിയെ കയർ കൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദിച്ച് പിതാവ്. അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.മർദ്ദനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം. 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകൾ സോനത്തെ തലകീഴായി കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാൽ ക്രൂരത കണ്ട നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷിച്ചത്. സംഭവത്തിൽ പൊലീസ് ഉടൻ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.