കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് പരിസരത്ത് എക്സൈസ് റെയ്ഡ്-1.2 കിലോ കഞ്ചാവുമായി അസം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.



കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഇ പി സിബി യുടെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് സർക്കിൾ പാർട്ടി, എക്സൈസ് കമ്മീഷണർ സ്കോഡ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ഫിലിപ്പ് തോമസ് ,കോട്ടയം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അംഗം എന്നിവർ അടങ്ങുന്ന   കോട്ടയം ജില്ലാ എക്സൈസ് ടീം അംഗങ്ങൾ നടത്തിയ റെയ്‌ഡിൽ കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന് സൂക്ഷിച്ച 1,2002kg 
ഗഞ്ചാവ് സഹിതം അസം സംസ്ഥാനത്ത്, നാഗോൺ ജില്ലയിൽ, കാമപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസം ഉമർ ഫാറൂഖ്, എന്നയാളെ  10/10/24 തീയതി രാത്രി 8 15  Pm മണി സമയത്ത് കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡ് ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. 

 റെയിഡിൽ 
കോട്ടയം എക്സൈസ് സർക്കിൾ  ഇൻസ്പെക്ടർ
 ശ്രീ ഇ പി സിബി, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്,അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, ആനന്ദരാജ്, ബി സന്തോഷ് കുമാർ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ, രഞ്ജിത്ത് K നന്ദിയാട്ട്, കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റ്  ഓഫീസർ, ഹരികൃഷ്ണൻ TA,സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ ശിവാനന്ദ്, എക് സൈസ് ഡ്രൈവർ അനസ് എന്നിവർ പങ്കെടുത്തു.
Previous Post Next Post