രാജ്യത്തെ രണ്ടര മണിക്കൂർ മുൾമുനയിൽ നിർത്തിയ തിരുച്ചിറപ്പള്ളി – ഷാർജ വിമാനത്തിന്റെ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ, വിമാനത്തിന്റെ പൈലറ്റിനും സഹപൈലറ്റിനും രാജ്യമൊട്ടാകെ അഭിനന്ദനപ്രവാഹം.സമ്മർദ്ദങ്ങൾക്ക് നടുവിലും കുഞ്ഞുങ്ങളടക്കം 141 പേരുടെ ജീവൻ കയ്യിൽ പിടിച്ചാണ് ഡാനിയല്‍ ബെലിസയും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയും ചേർന്ന് വിമാനം സുരക്ഷിതമായി താഴെയിറക്കിയത്.
തിരുച്ചിറപ്പള്ളിയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനം പറയുന്നയര്‍ന്ന് അല്‍പം കഴിഞ്ഞപ്പോള്‍ തന്നെ സാങ്കേതിക തകരാറിന്റെ കാര്യം ക്യാബിന്‍ ക്രൂ അറിഞ്ഞിരുന്നു. നിറച്ചും ഇന്ധനമുള്ളതിനാല്‍ ലാന്‍ഡ് ചെയ്യാനും സാങ്കേതിക തകരാര്‍ മൂലം പറന്ന് മുന്നോട്ടുപോകാനും വയ്യാത്ത അവസ്ഥയായിരുന്നു ഫ്‌ളൈറ്റിന്റേത്. ഈ സമയമാണ് മനസാന്നിധ്യം കൈവിടാത്ത കരുത്തിന്റെ പേരായി ഡാനിയല്‍ ബെലിസ മാറിയത്.ആശങ്കകള്‍ക്കൊടുവില്‍ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ എയര്‍ പോര്‍ട്ടാകെ നിറഞ്ഞ കൈയടിയോടെയാണ് വിമാനത്തെ വരവേറ്റത്. വനിതാപൈലറ്റിന് ആശംസയുമായി എത്തുകയാണ് അധികൃതരും സോഷ്യല്‍ മീഡിയയും.വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യതില്‍ സന്തോഷമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. പൈലറ്റിനെയും ക്യാബിന്‍ ക്രൂവിനെയും തമിഴ്‌നാട് മുഖ്യമന്ത്രി അഭിനന്ദിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായി എയര്‍ ഇന്ത്യയും വ്യക്തമാക്കി.