നെടുംകുഴി ബൈക്ക് അപകടം ഒരാൾ മരിച്ചു മരിച്ചത് കോത്തല സ്വദേശിയായ 19 കാരൻ




പാമ്പാടി: ഇന്ന്  വൈകിട്ട് 8 മണിയോട് കൂടി പാമ്പാടി നെടുംകുഴിയിൽ  രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോത്തല സ്വദേശി അച്ചു അനിൽ 19 മരിച്ചു 
അപകടത്തിൽ പരുക്കേറ്റ കോത്തല സ്വദേശി  രഞ്ജിത്ത് ഗുരുതര പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്
നാല് പേർക്കാണ് പരുക്കേറ്റത് ഇതിൽ മൂന്ന് പേരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്
പ്രാഥമിക ചികിത്സ നൽകി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് തുടർ ചികിത്സക്ക് അയച്ചിരുന്നു അതേ സമയം  നാലാമത്തെ ആളെ നേരിട്ട് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു
അപകടത്തിൽ പരുക്കേറ്റ പങ്ങട സ്വദേശി ജിജി ,കോത്തല സ്വദേശി നിഖിൽ എന്നിവർ ചികിത്സയിലാണ്

Previous Post Next Post