പാമ്പാടി : പട്ടിണിയില്ലാത്ത കേരളം എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് വരുമാന മാർഗം ഉറപ്പുവരുത്തുന്നു.50000 രൂപ വീതം ലഭ്യമാക്കി കുടുംബങ്ങളെ കൈപിടിച്ചുയർത്തുന്നു. പാമ്പാടി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട ഒരു അതിദരിദ്ര കുടുംബത്തിന് കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ഒരു കടയും അതിൽ വേണ്ട സാധനങ്ങളും സൗജന്യമായി നൽകുന്നു
ഇതിലൂടെ ആ കുടുംബത്തിന്റെ ജീവിതമാർഗം തെളിയുകയാണ്. സൗത്ത് പാമ്പാടിയിൽ നടന്ന ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർ പേഴ്സൺ ലിസി ജോൺ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി മുഖ്യപ്രഭാക്ഷണം നടത്തി.. സാബു എം ഏബ്രഹാം, ശശികല പി എസ് , അനീഷ് പി വി ,ഷിബു, ജിനു ഞാറയ്ക്കൽ CDS അംഗം സാലി തുടങ്ങിയവർ സംസാരിച്ചു.