2.42 കോടി രൂപ വിലയുള്ള ആപ്പിളിൻ്റെ 'വ്യാജന്മാർ' ഹൈദരാബാദിൽ പിടിയിൽമുംബൈയിൽ നിന്നാണ് കടയുടമകൾ ഇത്തരത്തിലുള്ള വ്യാജ ഉപകരണങ്ങൾ വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.


ആപ്പിൾ 16ൻ്റെ റിലീസിന് പിന്നാലെ രാജ്യത്ത് ആപ്പിൾ ഉപകരണങ്ങളുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഹൈദരാബാദിലെ ​ജ​ഗദീഷ് മാർക്കറ്റിൽ നിന്ന് 2.42 കോടി രൂപയുടെ വ്യാജ ആപ്പിൾ ഉപകരണങ്ങളുമായി നാലുപേർ പിടിയിലായിരിക്കുന്നത്. ആബിഡ്‌സ് പോലീസ് സ്‌റ്റേഷന് പരിധിയിലുണ്ടായ റെയ്​ഡിലാണ് സംഘം പിടിയിലായത്. ഹൈദരാബാദ് കമ്മീഷണറുടെ ടാസ്‌ക് ഫോഴ്‌സ്, സെൻട്രൽ സോൺ ടീം, ആബിഡ്‌സ് പിഎസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാ ഫോൺ കട ഉടമകൾ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തത്. നിംബ് സിങ് (ടാർഗറ്റ് മൊബൈൽ ഷോപ്പിൻ്റെ ഉടമ), ഹിരാ റാം (പട്ടേൽ മൊബൈൽ ഷോപ്പ് ഉടമ), ഗോവിന്ദ് ലാൽ ചൗഹാൻ (ഔഷപുര മൊബൈൽ ഷോപ്പ് ഉടമ), മുകേഷ് ജെയിൻ എന്നിവരാണ് പിടിയിലായത്.


Image
പ്രതികൾ ആപ്പിൾ ബ്രാൻഡിൻ്റെ ഡ്യൂപ്ലിക്കേറ്റ് മൊബൈൽ ആക്‌സസറികൾ വാങ്ങി ആപ്പിളിൻ്റെ ലോഗോകളും ചിത്രങ്ങളും ആക്‌സസറികളിൽ പ്രിൻ്റ് ചെയ്ത് ഒട്ടിച്ച് വിൽക്കുന്നതായാണ് പോലീസ് കണ്ടെത്തിയത്. ഇത് പകർപ്പവകാശ നിയമത്തിൻ്റെയും ലംഘനമാണ്. യഥാർത്ഥ ഉൽപ്പന്നങ്ങളാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇവ ഉപഭോക്താക്കൾക്ക് വിറ്റത്. ഇതിൽ നിന്ന് വലിയ ലാഭവും ഇവർ നേടുകയായിരുന്നു. 2,42,55,900 രൂപ വിലവരുന്ന 579 എയർപോഡ്സ് പ്രോ, 351 യുഎസ്ബി അഡാപ്റ്ററുകൾ, 747 യുഎസ്ബി പവർ കേബിളുകൾ, 17 പവർ ബാങ്കുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.


മുംബൈയിൽ നിന്നാണ് കടയുടമകൾ ഇത്തരത്തിലുള്ള വ്യാജ ഉപകരണങ്ങൾ വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
Previous Post Next Post