അന്തർദേശീയ വിപണിയിൽ റബർ വില കുതിച്ചുയരുമ്പോഴും, ആഭ്യന്തര വിപണിയിൽ വിലയിടിവിന് കാരണം ടയർ കമ്പനികളുടെ ഇടപെടലാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.
റബർ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായാണ് നിലവിലെ പ്രതിസന്ധി. നേരത്തെ വില ഉയർന്നതോടെ വീണ്ടും ടാപ്പിങ് തുടങ്ങിയ ചെറുകിട കർഷകർ അടക്കം വിലയിയിടിവ് മൂലം നട്ടം തിരിയുകയാണ്. കച്ചവടക്കാരും റബര്‍ ശേഖരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി.
റബര്‍ ബോര്‍ഡ് പ്രഖ്യാപിച്ച വില 224 രൂപയാണെങ്കിലും പലയിടത്തും ഇതിലും കുറഞ്ഞ നിരക്കിലാണ് വ്യാപാരികള്‍ ചരക്കെടുക്കുന്നത്. ടയർ കമ്പനികൾ വൻ തോതിൽ റബർ ഇറക്കുമതി ചെയ്തതും പ്രതിസന്ധിയുടെ ആഴം കൂട്ടി.സംസ്ഥാനത്തെ റബര്‍വില ഇനിയും ഇടിയുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നാണ് ചെറുകിട കർഷകരും വ്യാപാരികളും ആവശ്യപ്പെടുന്നത്.