റേഷൻകാർഡ് മസ്റ്ററിംഗ് നീട്ടി..അവസാന തീയതി… ഒക്ടോബർ 25




മുൻഗണനാ റേഷൻകാർഡുകാർക്കുള്ള മസ്റ്ററിംഗ് നീട്ടി.മൂന്ന് ഘട്ടങ്ങളിലായി നടത്തിയ മസ്റ്ററിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. എന്നാൽ ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട് എന്ന് കണ്ടാണ് മസ്റ്ററിംഗ് നീട്ടിയത്. ഒക്ടോബർ 25 വരെയാണ് നീട്ടിയത്.ഇനിയും ആളുകള്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാനുണ്ട്. അതിനാല്‍ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ.കെ. വിജയന്‍ എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുമ്പോഴായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രഖ്യാപനം.

കേന്ദ്രം ഒക്ടോബര്‍ 31 വരെ മസ്റ്ററിംഗ് സമയം നല്‍കിയിരുന്നു. എന്നാൽ പരമാവധി വേഗം തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. മസ്റ്ററിംഗ് ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടി ബദല്‍ സംവിധാനം വരുംദിവസങ്ങളില്‍ ഒരുക്കുമെന്നും എല്ലാ ജില്ലകളിലും 90% ആളുകളും മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയെന്നും നേരത്തേ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു.


Previous Post Next Post