പ്രിന്‍റ് ചെയ്ത 80 ലക്ഷം ടിക്കറ്റുകളില്‍ 72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ടു വരെ വിറ്റുപോയത്. നറുക്കെടുപ്പിന് തൊട്ടുമുമ്പുവരെ വില്‍പന തുടരും. അഞ്ഞൂറ് രൂപയാണ് ടിക്കറ്റ് വില. പരമാവധി ടിക്കറ്റുകൾ വിൽക്കുന്നതിനായി ഏജൻറുമാർ കമ്മീഷനിൽ വൻ ഇളവുവരുത്തിയിട്ടുണ്ട്.
25 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇരുപത് പേര്‍ക്ക് രണ്ട് കോടി വീതമാണ് രണ്ടാം സമ്മാനം. ഇരുപത് പേര്‍ക്ക് അമ്പത് ലക്ഷം വീതമാണ് മൂന്നാം സമ്മാനം. ഇവയടക്കം ഒമ്പത് സമ്മാനങ്ങളാണ് ഉള്ളത്. 125. 54 കോടി രൂപയാണ് ആകെ സമ്മാനമായി നല്‍കുക