പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ 29 ന് വിധി പറയും





കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി വാദം കേട്ടു. ജാമ്യാപേക്ഷയിന്മേൽ ഈ മാസം 29 ന് വിധി പറയും.

തലശേരിയിലെപ്രമുഖ അഭിഭാഷകനായ കെ വിശ്വനാണ് പിപി ദിവ്യക്ക് വേണ്ടി ഹാജരായത്.

യാത്രയയപ്പ് യോഗത്തില്‍ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

അഴിമതി കാണുമ്ബോള്‍ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തില്‍ പ്രതികരിച്ചതെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നുമാണ് പിപി ദിവ്യ യ്ക്കായി വാദിച്ച അഭിഭാഷകൻ കേസ് പരിഗണിക്കുന്ന തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വാദിച്ചത്.
Previous Post Next Post