ഡാലസിൽ ഡ്രൈവറെ വെടിവച്ച് കൊലപെടുത്തി ട്രക്ക് മോഷ്ടിച്ച 2 പേർ അറസ്റ്റിൽ


റോക്ക്‌വാൾ (ഡാലസ്) : 34 കാരനായ ജീൻ കാർലോസ് ഇറാഹെറ്റയെ വ്യാഴാഴ്ച രാവിലെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. 
ഇന്നലെ പുലർച്ചെ 1 മണിക്ക് ശേഷം സമ്മർ ലീ ഡ്രൈവിലെ ഒരു ഷോപ്പിങ് മാളിന്റെ പാർക്കിങ് സ്ഥലത്തായിരുന്നു സംഭവം. ഇറാഹെറ്റ വെടിയേറ്റ് മരിച്ചതായും അദ്ദേഹത്തിന്റെ ട്രക്ക് മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

അടുത്തുള്ള ഒരു കൗണ്ടിയിൽ നിന്ന് മോഷ്ടിച്ച  ട്രക്ക് കണ്ടെത്തി, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും കൊലപാതക കുറ്റം ചുമത്തുകയും ചെയ്തു. റോക്ക്‌വാൾ കൗണ്ടി ഡിറ്റൻഷൻ സെന്ററിലാണ് അറസ്റ്റിലായ 32 കാരനായ അബിഗെയ്ൽ ചാപ്പാറോയും 29 കാരിയായ ടെറി ലാസിയും കഴിയുന്നത്.
Previous Post Next Post