പാമ്പാടി സർവ്വീസ് സഹകരണ ബാങ്കിലെ തിരഞ്ഞെടുപ്പ് കള്ളവോട്ട് തടയാൻ ഹൈക്കോടതി ഉത്തരവ് നേടി യു.ഡി.എഫ്. കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ ഒരു വർഷം "അകത്ത് " കിടക്കാം നിലവിൽ കോട്ടയം ജില്ലയിൽ കോടതി കയറി ഇറങ്ങുന്നത് 32 പേർ. എന്നാൽ ഇരയാകുന്നത് താഴെക്കിടയിലെ പ്രവർത്തകർ.



പാമ്പാടി : പാമ്പാടി സർവ്വീസ് സഹകര ബാങ്കിലെ തിരഞ്ഞെടുപ്പ് കള്ളവോട്ട് തടയാൻ ഹൈക്കോടതി ഉത്തരവ്  നേടി  യു.ഡി.എഫ്. ഇതിന്റെപകർപ്പ് ഇന്ന് പാമ്പാടി മീഡിയാ സെൻ്ററിൽ വച്ച് U D F പ്രവർത്തകർ മാധ്യമങ്ങൾക്ക് നൽകി.

കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടാൽ ഒരു വർഷം "അകത്ത് " കിടക്കാം നിലവിൽ കോട്ടയം ജില്ലയിൽ  കോടതി കയറി വിചാരണ നേരിടുന്നത് 32 പേരാണ്. ഇവരിൽ വാകത്താനം സ്വദേശിയുടെ വിദേശ യാത്ര ഉൾപ്പെടെ മുടങ്ങി വ്യാജ തിരിച്ചറിയൽ കാർഡ് നൽകിയ നേതാക്കളോ, പാർട്ടിക്കാരോ പിന്നീട് തിരിഞ്ഞ് നോക്കാറില്ല എന്നതാണ് സത്യം.  കള്ളവോട്ട് ചെയ്ത് പിടിക്കപ്പെട്ടവരിൽ 
 L.D.F , U.D.F , B.J.P പ്രവർത്തകർ ഉണ്ട്.
 ഇരയാകുന്നത് താഴെക്കിടയിലെ പ്രവർകത്തരാണ്. പോസ്റ്റർ ഒട്ടിക്കാനും,അടിമപ്പണി ചെയ്യാനും വിധിക്കപ്പെട്ടവർ.നേതാക്കളും അവരുടെ മക്കളും,അടുത്ത ബന്ധുക്കളും ഇത്തരം  പ്രവർത്തനത്തിൽ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞ് മാറുന്നു എന്നതാണ് വസ്തുത.

നിലവിൽ കള്ളവോട്ട് പിടിക്കപ്പെട്ടാൽ 
മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ, തന്റെ തന്നെ വോട്ട് മുമ്പ് ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ, ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചും കുറ്റകരമാണ്. ഐ.പി.സി. 171 എഫ് അനുസരിച്ച് ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും.
Previous Post Next Post