യുവതികളെ എത്തിച്ച് അശ്ളീല നൃത്തം..പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 100ലധികം പേർ അറസ്റ്റിൽ…


 ( പ്രതീകാത്മക ചിത്രം ) 

നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നെന്ന പരാതിയെ തുടർന്ന് പബിൽ നടന്ന പൊലീസ് റെയ്ഡിൽ 42 സ്ത്രീകളടക്കം 100ലധികം പേർ അറസ്റ്റിൽ.ഹൈദരാബാദിലെ ബൻജാര ഹിൽസിലെ ടി.ഒ.എസ് പബിലാണ് റെയ്ഡ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് യുവതികളെ എത്തിച്ച് ആളുകളെ ആകർഷിക്കാൻ അശ്ലീല നൃത്തം സംഘടിപ്പിക്കുന്നെന്നായിരുന്നു പ്രധാന പരാതി. അറസ്റ്റിലായവരിൽ പബ് മാനേജരും കാഷ്യറും ഡി.ജെ ഓപറേറ്ററുമെല്ലാം ഉൾപ്പെടുമെന്ന് പരിശോധനക്ക് നേതൃത്വം നൽകിയ പോലീസ് അറിയിച്ചു.

റെയ്ഡിന് മുമ്പ് പബ് പൊലീസ് നിരീക്ഷണത്തിലായിരുന്നു. ലഹരി മരുന്നുകൾ വ്യാപകമായി ഉപയോഗിക്കുന്നെന്ന പരാതിയെ തുടർന്ന് ഹൈദരാബാദിലെ നിരവധി പ്രമുഖ പബുകളിൽ കഴിഞ്ഞ മാസം റെയ്ഡ് നടന്നിരുന്നു. ഇതിൽ 33 പേരാണ് അറസ്റ്റിലായിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ അറസ്റ്റിലായവർ മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിരുന്നു.


Previous Post Next Post