നവീൻ ബാബുവിന്റെ അവസാന മെസേജ് പുലര്‍ച്ചെ 4.58ന്..


എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂര്‍ കളക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് നവീൻ ബാബു കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്.

 ചൊവ്വാഴ്ച പുലർച്ചെ 4.58 നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥ‍ര്‍ ഈ മെസേജ് കണ്ടത്. അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്മാര്‍ട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോൺ നമ്പറുകൾ അയച്ച് നൽകിയത്
Previous Post Next Post