ഇടിമിന്നലേറ്റ് 5 പേർക്ക് പൊള്ളലേറ്റു ആശുപത്രിയിൽ..


കാസര്‍കോട് ബേഡഡുക്ക വാവടുക്കത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാവടക്കം പാലത്തിനടുത്തുള്ള ജനാര്‍ദ്ദനന്‍റെ പലചരക്ക് കടയില്‍ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, അമ്പു, കുമാരന്‍, രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് ഇടിമിന്നലിൽ പൊള്ളലേറ്റത്. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Previous Post Next Post