അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ…ഇന്നലെ മാത്രം 50 വിമാനങ്ങൾക്ക് ഭീഷണി..



വിമാനങ്ങളിലെ ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടി ഇന്ത്യ. ഇന്നലെ മാത്രം 50 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. വിദേശത്ത് നിന്നാണ് കോളുകളെത്തുന്നതെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ വിദേശ ഇടപെടൽ പരിശോധിക്കുകയാണ്.

വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ഇന്നലെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൊല്‍ക്കത്ത, ആന്ധ്രയിലെ തിരുപ്പതി, ഗുജറത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിലായി 24 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഹോട്ടലുകള്‍ക്ക് ബോംബ് വച്ചിട്ടുണ്ടെന്നും, ആളുകളെ എത്രയും വേഗം ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തില്‍. 

അഫ്സല്‍ ഗുരു പുനര്‍ജനിക്കുന്നുവെന്ന് രേഖപ്പെടുത്തിയ സന്ദേശം റിയാലിറ്റി ഈസ് ഫെയ്ക്ക് എന്ന ഇമെയ്ല്‍ വിലാസത്തില്‍ നിന്നാണ് അയച്ചിരിക്കുന്നത്.
Previous Post Next Post