പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി..കൂടുതൽ കേരളത്തിൽ…


പോപ്പുലര്‍ ഫ്രണ്ടിന്‍റെ 56 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. വിവിധ ട്രസ്റ്റുകള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവരുടെ സ്ഥാവര, ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ കൂടുതലും കേരളത്തില്‍. ഹവാലയിലൂടെയും സംഭാവനയിലൂടെയും ലഭിച്ച പണം ഉപയോഗിച്ചത് ഭീകരവാദത്തിനെന്ന് ഇ.ഡി. പറഞ്ഞു.

കേരളം, കര്‍ണാടക, തമിഴ്നാട്, രാജാസ്ഥാന്‍, ബംഗാള്‍, മണിപ്പൂരടക്കം 12 സംസ്ഥാനങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളില്‍ പണം സൂക്ഷിച്ചിരുന്നു. പണത്തിന്‍റെ പ്രധാന സ്രോതസ് ഗള്‍ഫ് രാജ്യങ്ങളെന്നും മഞ്ചേരിയിലെ സത്യസരണി മതപരിവര്‍ത്തന കേന്ദ്രമെന്നും ഇ.ഡി. ആരോപിച്ചു.

Previous Post Next Post