ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.




ബഹുനില കെട്ടിടത്തിന് തീപിടിച്ച് മൂന്ന് പേർ മരിച്ചു.ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.മുംബൈയിൽ അന്ധേരി വെസ്റ്റിലെ ലോകാന്ദ്വല കോംപ്ലക്സിലാണ് അപകടം ഉണ്ടായത്.ബിൽഡിങ്ങിലെ പത്താം നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് തീ പടർന്നതെന്നാണ് മുംബൈ ഫയർ ഡിപ്പാർട്ടമെന്റ് ഉദ്യോഗസ്ഥർ അറിയിച്ചത്.

തീപിടുത്തത്തിൽ പരിക്ക് പറ്റിയ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പേലുബെട്ട (42) എന്നിവരാണ് മരിച്ചത്.തീപിടിത്തത്തിലേക്ക് നയിച്ച കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്.
Previous Post Next Post