ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ ക്യു8 എസ്‌യുവി കൊച്ചിയിൽ അവതരിപ്പിച്ചു


ഓഡി ക്യു സീരീസിലെ എറ്റവും ഉയർന്ന ഫ്ലാഗ്ഷിപ്പ് മോഡലാണ് ക്യൂ8. മൂന്ന് ലിറ്റർ ടിഎഫ്‌എസ്ഐ എൻജിനിൽ 340 hp പവറും 500 Nm ടോർക്കും വാഹനത്തിന് ലഭിക്കും. സാകിർ ഗോൾഡ് ഉൾപ്പെടെ എട്ട് നിറങ്ങളിൽ വാഹനം ലഭിക്കും. കസ്റ്റമൈസബിൾ ഡ്രൈവ് മോഡുകൾ. പുതുക്കിയ 2ഡി ഫോർ റിംഗ് ലോഗോ. പനോരമിക് സൺറൂഫും ഫ്രെയിംലെസ്സ് ഡോറുകളും. ലേസർ എച്ച്ഡി മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് വാഹനത്തിന്റെ പ്രത്യേകത.

340 hp പവറും 500 Nm ടോർക്കും സമ്മാനിക്കുന്ന മൂന്ന് ലിറ്റർ ടിഎഫ്‌എസ്ഐ എൻജിൻ. 48V മൈൽഡ് ഹൈബ്രിഡ് സജ്ജീകരണവും. 0-100 5.6 സെക്കന്‍റിൽ, പരമാവധി 250 കിലോ മീറ്റർ വേ​ഗതയും ലഭ്യമാകും. ഡാംപർ കൺട്രോളോട് കൂടിയ സസ്പെൻഷനുകൾ സുഖകരമായ യാത്ര വാ​ഗ്ദാനം ചെയ്യുന്നു.

ഇലക്ടിക്കൽ അസ്സിസ്റ്റൻസോട് കൂടിയ ഡോർ ക്ലോസിങ് സംവിധാനം. ഇലക്ട്രിക്കലി അടക്കാനും തുറക്കാനും കഴിയുന്ന ടെയിൽഗേറ്റ്. 4-സോൺ ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം. 25.65 സെന്റിമീറ്റർ പ്രൈമറി ഡിസ്പ്ലേയും 21.84 സെന്റിമീറ്റർ സെക്കൻഡറി സ്ക്രീനും ഉള്ള ഡ്യുവൽ സ്ക്രീൻ സജ്ജീകരണവും വാഹനത്തിലൊരുക്കിയിട്ടുണ്ട്.
Previous Post Next Post