കോട്ടയം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗമായി സംസ്ഥാന ഗവൺമെൻറ് നിയമിച്ച എൻ.സി. പി. (എസ്) സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ കെ. ആർ. രാജന് എൻ.സി. പി. (എസ് ) ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തിൽ സ്വീകരണം നൽകി.
എൻ.സി. പി. (എസ്) ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂരിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം എൻ.സി. പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ മതി ലതികാ സുഭാഷ് ഉദ്ഘാടനം ചെയ്തു.
എൻ.സി.പി നേതാക്കളായ ജോസ് കുറ്റിയാനിമറ്റം, നിബു എബ്രഹാം,ഗ്ലാഡ്സൺ ജേക്കബ്,ബാബു കപ്പക്കാല,റെജി കൂരോപ്പട , ദേവദാസ് , ജയപ്രകാശ് നാരായണൻ, ബീന ജോബി,ഷിബു നാട്ടകം, ഉണ്ണിരാജ് പൂഞ്ഞാർ,ജെയ് മോൻ ജേക്കബ്ബ്, ദീപു പുതുപ്പള്ളി രാജശേഖര പണിക്കർ, മിർഷാ ഖാൻ, പി എ സാലു, ജോർജ് തോമസ്, കുഞ്ഞുമോൻ വെള്ളഞ്ചി തുടങ്ങിയവർ പ്രസംഗിച്ചു.