ഭിന്നശേഷിക്കാർക്ക് മികച്ച സൗകര്യം ഒരുക്കാൻ ദുബായ് വിമാനത്താവളം



ദുബായ് : കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു. ആക്സസ് എബിലിറ്റി എക്സ്പോ 2024ൽ ഒപ്പുവച്ച ധാരണാപത്രം അനുസരിച്ച്, സനദ് കമ്യൂണിക്കേഷൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള സിഡിഎയുടെ മാർഗനിർദേശങ്ങൾ പ്രകാരമാണ് സേവനങ്ങൾ മെച്ചപ്പെടുത്തുക.

കേൾവിയില്ലാത്തവരെ ആംഗ്യഭാഷാ വിദഗ്ധരുമായി വിഡിയോ കോളുകളിലൂടെ ബന്ധിപ്പിക്കുന്നതാണ് സനദ് റിലേ സെന്റർ. ഇതിനായി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലെയും 33,000 ജീവനക്കാർക്കു പരിശീലനം നൽകും. എല്ലാ വിഭാഗം യാത്രക്കാരെയും ഉൾക്കൊള്ളാൻ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
Previous Post Next Post