അപ്രതീക്ഷിത പരിശോധന; തൃശൂരിൽ സ്വർണ്ണക്കടകളിൽ ജിഎസ്ടി റെയ്ഡ്




സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലും ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ എത്തിച്ചത് ഉല്ലാസയാത്ര എന്ന ഫ്ലക്സ് പതിപ്പിച്ച വാഹനങ്ങളിൽ. അയൽക്കൂട്ടങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിനോദയാത്ര എന്ന് വിശദമാക്കുന്ന ഫ്ലക്സ് ബോർഡുകൾ പതിപ്പിച്ച ടൂറിസ്റ്റ് ബസുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയത്.  തൃശൂരിലെ സ്വർണാഭരണ നിർമ്മാണ കേന്ദ്രങ്ങളിലും കടകളിലുമാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്. റെയ്ഡിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 700 ഓളം ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് വിശദമാക്കുന്നത്. ജിഎസ്ടി സ്പെഷ്യൽ കമ്മീഷണർ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.  നിലവിൽ 74ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്

Previous Post Next Post