അടൂരില്‍ ആറു പേര്‍ക്കും പന്തളത്ത് വ്യാപാരിക്കുമാണ് പരുക്ക്.
സ്പെഷ്യല്‍ ബ്രാഞ്ച് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ (38), ഡാന്‍സാഫ് ടീമിലെ സി.പി.ഒ ശ്രീരാജ് (32) എന്നിവരെ അടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ വച്ച് ഇന്നലെ വൈകിട്ട് അഞ്ചിനാണ് നായ കടിച്ചത്. അടൂര്‍ പ്ലാവിളത്തറ ഭാഗത്ത് കൊച്ചുവിളയില്‍ ജോയ് ജോര്‍ജ്(68), കരുവാറ്റ പാറപ്പാട്ട് പുത്തന്‍വീട്ടില്‍ സാമുവല്‍ (82), കരുവാറ്റ പ്ലാവിളയില്‍ ലാലു ലാസര്‍ (42) പെരിങ്ങനാട് കാഞ്ഞിരവിള പുത്തന്‍വീട്ടില്‍ അനിയന്‍ മത്തായി (60) എന്നിവര്‍ക്കും നായയുടെ കടിയേറ്റു.
ജോയിയുടെ ചുണ്ട് നായ കടിച്ചു പറിച്ചു. ഇവര്‍ അടൂര്‍ ജനറലാശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ട് 4.30നാണ്
സംഭവം.സമീപത്തെ കടയില്‍ ചായ കുടിച്ച ശേഷം കൃഷിസ്ഥലത്തേക്ക് പോകവെ നായ എത്തിച്ചാടി മുഖത്ത് കിടക്കുകയായിരുന്നെന്ന് ജോയ് ജോര്‍ജ് പറഞ്ഞു. പന്തളത്ത് മങ്ങാരം പടിഞ്ഞാറെ കളീക്കല്‍ കെ.കെ.നിക്സണനെ(69) ഇന്നലെ രാവിലെ ആറിനാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് മുന്‍പില്‍ റോഡില്‍ വച്ച് നായ കടിച്ചത്. ചന്തയിലെ വ്യാപാരിയായിരുന്നു നിക്സണ്‍.
കട തുറക്കുന്നതിനായി ചന്തയിലേക്ക് വരുമ്പോഴാണ് നായ ആക്രമിച്ചത്. വലത് കാലിന് സാരമായി പരുക്കേറ്റിരുന്നു. അടൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി.