കോഴിക്കോട് കണയങ്കോട് പുഴയിൽ ചാടി യുവാവ് മരിച്ചു.ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. പാലത്തിന് സമീപത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് പുഴയിലേക്ക് ചാടിയത്. ഇതിന് മുൻപ് കൈ ഞരമ്പ് ബ്ലേഡുകൊണ്ട് മുറിച്ചിരുന്നു. വിവരമറിഞ്ഞ് വേഗത്തിൽ സ്ഥലത്തെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നതിനിടെ മത്സ്യതൊഴിലാളികളുടെ വലയിൽ ഇയാൾ കുടങ്ങുകയായിരുന്നു. തുടർന്ന് ഉടൻതന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പുഴയിലേക്ക് ചാടിയ യുവാവ് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി; ജീവൻ രക്ഷിക്കാനായില്ല
Kesia Mariam
0
Tags
Top Stories