പാമ്പാടി വെള്ളൂരിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി.



പാമ്പാടി :  മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായിരുന്ന  ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കീഴിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പാമ്പാടി വെള്ളൂരിൽ ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ശ്രീനിവാസരാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസസിന് (SRIBS) ഉമ്മൻ ചാണ്ടി സർക്കാർ അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പാമ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റി ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.
 ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള RITയുടെ 100 ഏക്കർ സ്ഥലത്തു നിന്നും 10 ഏക്കർ സ്ഥലം വിട്ടു നൽകുകയും 2014ൽ പാമ്പാടി വെള്ളൂർ നെടും കുഴിയിൽ വച്ച് നടന്ന സമ്മേളനത്തിൽ താൽക്കാലികമായി വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ ഓഫീസ് അന്നത്തെ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടി ഉദ്ഘാടനം നിർവ്വഹിക്കുകയും 30 കോടി രൂപ പുതിയ കെട്ടിട സമുച്ചയത്തിന് അനുവദിച്ച് 2015 ൽ തറക്കല്ലിടുകയും ചെയ്തിട്ടുള്ളതാണ്. ആ കാലയളവിൽ SRIBS ൻ്റെ ഡയറക്ടറും ശാസ്ത്രസാങ്കേതിക വകുപ്പ് എക്സിക്യൂട്ടീവ് വൈസ്പ്രസിഡൻ്റുമായിരുന്ന വി. എൻ രാജശേഖരൻ പിള്ള അടക്കമുള്ളവർ പങ്കെടുത്ത  ചടങ്ങായിരുന്നു അത്. എന്നാൽ തുടർന്ന് വന്ന LDF സർക്കാർ ഫണ്ട് ഇല്ലാതാക്കിയതിനാൽ ഈ പദ്ധതി നടപ്പിലാക്കുവാൻ സാധിച്ചില്ല. 2019 ൽ ഈ സ്ഥാപനം ഇവിടെ നിന്നും മലബാർ മേഖലയിലേയ്ക്ക് മാറ്റാനുള്ള ശ്രമം സർക്കാർ നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ 1 കോടി രൂപ മാത്രം അനുവദിച്ച് നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം മുഖ്യമന്തി  പിണറായി വിജയൻ ഇന്ന് (28/10/24 തിങ്കളാഴ്ച) 3 മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കുകയാണ്. വിദ്യാഭ്യാസ ഹബ്ബായ വെള്ളൂരിലെ RIT, മാസ് കമ്യൂണിക്കേ ഷൻ,അസാപ്, ഡയറ്റ് എന്നിവയോടൊപ്പം തലയുയർത്തി നിന്നുകൊണ്ട് ശാസ്ത്രജൻ മാരെ  ലോകത്തിന് തന്നെ സംഭാവന ചെയ്യേണ്ട ഈ സ്ഥാപനത്തിനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ബലികഴിച്ചവർ കേരള സമൂഹത്തോട് പ്രത്യേകിച്ച് പാമ്പാടിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് യോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ താല്പര്യത്തിൻ്റെ പേരിൽ ഇനിയെങ്കിലും ഈ  സ്ഥാപനത്തിൻ്റെ ഉയർച്ചയ്ക്ക് തടസമാകാതെ ഫണ്ട് അനുവദിക്കാൻ ഭരണകർത്താക്കൾ തയ്യാറാകാത്ത പക്ഷം  ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, രാധാ വി നായർ, ഷേർലിതര്യൻ, അഡ്വ. സിജു.കെ ഐസക്ക്, സെബാസ്റ്റ്യൻ ജോസഫ്, മാത്തച്ചൻ പമ്പാടി, അനീഷ് ഗ്രാമറ്റം, വി. എസ് ഗോപാലകൃഷ്ണൻ  എന്നിവർ പ്രസംഗിച്ചു.
Previous Post Next Post