കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം..അപകടം പുനൂര്‍ പുഴയിൽ…



കോഴിക്കോട് : താമരശ്ശേരി പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് മരിച്ചത്.അവധി ദിവസമായതിനാൽ കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയതായിരുന്നു ആദിൽ.

കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
Previous Post Next Post