ശ്രീനാഥ് ഭാസിയും പ്രയാഗയും എന്തിന് ഓംപ്രകാശിന്റെ ഹോട്ടൽ മുറിയിലെത്തി…അന്വേഷണം ശക്തമാക്കി പൊലീസ്…


കൊച്ചി : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള 20 പേരുടെയും മൊഴി എടുക്കും. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരിൽ നിന്നും ഉടൻ വിവരങ്ങൾ ശേഖരിക്കും.എന്തിനാണ് ഇവർ ഗുണ്ടാ നേതാവിനെ മുറിയിൽ സന്ദർശിച്ചതെന്നാണ് ചോദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത എളമക്കര സ്വദേശിയെ രാത്രി വൈകി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഓംപ്രകാശിനെ ഹോട്ടൽ മുറിയിൽ താരങ്ങൾ സന്ദർശിച്ചതിന്റെ കാരണങ്ങൾ പോലീസ് അന്വേഷിച്ചു വരുകയാണ്. ഹോട്ടലിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യയുണ്ട്. ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് വിധേയമാക്കും.


Previous Post Next Post