പാലക്കാട് കെ ബിനുമോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായേക്കും…അഡ്വ. സഫ്ദര്‍ ഷെരീഫും പരിഗണനയില്‍…


പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. സഫ്ദര്‍ ഷെരീഫ് എന്നിവരുടെ പേരുകള്‍ക്ക് മുന്‍തൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും പേരുകള്‍ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക.

അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോള്‍. മലമ്പുഴ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോള്‍ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ നേതാവ് വി വസീഫിന്റെ പേര് മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടെങ്കിലും ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന നിലയ്ക്കാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

Previous Post Next Post